മിന്നലേറ്റ് യുവാവ് മരിച്ചു.

കരകുളം  :  നെടുമങ്ങാട് കരകുളം ഏണ്ണികര മേലെ തുടയിൽക്കോണം ശാന്ത ഭവനിൽ സാബു പോൾ [38] ആണ് മരിച്ചത്. കാട്ടാക്കട പന്നിയോടുള്ള സഹോദരിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഗൾഫിൽ ആയിരുന്ന സാബു പോൾ നാട്ടിൽ വച്ച് അപകടം ഉണ്ടാകുകയും തുടർന്ന് പ്രവാസ ജീവിതം അവസാനിപ്പിച്ച് സഹോദരി ഭർത്താവും ഒന്നിച്ച് കാട്ടാക്കടയിൽ ആട് ഫോം നടത്തി വരികെയാണ്. ഇന്ന് ഉച്ചയോടെയാണ് മിന്നലേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

ഭാര്യ : ലിജി. മുന്നും വയസും, ആറുമാസവുമായി രണ്ടു മക്കൾ ഉണ്ട്.