170ന്റെ ആഘോഷത്തിൽ ലുലു : പുതിയ ഔട്ട്ലെറ്റ് ദുബായിൽ തുറന്നു

ലുലു ഹൈപ്പർ മാർക്കറ്റിന്റെ നൂറ്റി എഴുപത്താമത് ഔട്ട്ലെറ്റ് ഇന്ന് ദുബായ് റാഷിദിയ മെട്രോ സ്റ്റേഷന് പിറകുവശത്ത് പ്രവർത്തനം ആരംഭിച്ചു. ചെയർമാൻ എം എ യൂസുഫലി യുടെ സാന്നിധ്യത്തിൽ രാവിലെ നടന്ന ഉൽഘാടന ചടങ്ങിൽ അലി ഇബ്രാഹിം മുഹമ്മദ് ഇസ്മയിൽ (economic dept ) ഉൾപ്പെടെ നിരവധി പ്രമുഖർ സംബന്ധിച്ചു. ലുലുവിന്റെ ആഗോള ഷോപ്പിംഗ് നിലവാരം കൂടുതൽ നെയ്‌ബർഹുഡ്കളിലേക്ക് എത്തിക്കുന്ന തിന്റെ ഭാഗമായാണ് ദുബൈ റാഷിദിയ ഭാഗത്തെ താമസക്കാർക്ക് വേണ്ടി ഇന്ന് പുതിയ സ്റ്റോർ തുറന്നത്.

ഉൽഘാടനം പ്രമാണിച്ച് നിരവധി ഓഫറുകൾ ഒരുക്കിയിട്ടുണ്ട്. റമദാൻ പ്രൊമോഷൻ ഇവിടെയും ബാധകമാണ്. ഒന്നര ലക്ഷത്തോളം സ്‌ക്വയർ ഫീറ്റ് ഏരിയ യിലാണ് റാഷിദിയ ഔട്ട്ലെറ്റ് സജ്ജമായിരിക്കുന്നത്. എക്സികുട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി , ഡയറക്ടർ സലിം എം എ , സൈഫാ രൂപാ വാല എന്നിവരും , ജെയിംസ് , തമ്പാൻ , വി സി സലിം തുടങ്ങിയ മാനേജ്മന്റ് പ്രതിനിധികളും മറ്റ്‌ മാനേജർ മാരും സംബന്ധിച്ചു.

ഇപ്പോൾ ദുബായിൽ 14 ലുലു ഔട്ലെറ്റുകൾ പ്രവർത്തിക്കുന്നു.
ഇക്കൊല്ലം ദുബായിൽ 3 ഔട്ലെറ്റുകൾ കൂടി തുറക്കുമെന്ന് ചെയർമാൻ എം എ യൂസുഫലി അറിയിച്ചു. 2020 നുള്ളിൽ 8 സ്റ്റോറുകളാണ് ദുബയിൽ തുറക്കാൻ ഉദ്ദേശിക്കുന്നതെന്ന് യൂസുഫലി അറിയിച്ചു. സത്വ , ബർഷാ , ജബൽ അലി തുടങ്ങിയ സ്ഥലങ്ങളിൽ ലുലു വിന്റെ പുതിയ ഔട്ലെറ്റുകൾ വരുന്നുണ്ട്. 2021 ൽ 200 ഔട്ലെറ്റുകൾ ആകുമെന്ന രീതിയിലാണ് പ്രൊജെക്ടുകൾ മുന്നോട്ടു പോകുന്നതെന്ന് അദ്ദേഹം അറിയിച്ചു. 51800 ജീവനക്കാർ ഇപ്പോളുണ്ട്. പുതിയ ഔട്ലെറ്റുകളുടെ വരവോടെ ജീവനക്കാർ ഗണ്യമായി വർധിക്കും.

ദുബായിൽ റീറ്റെയ്ൽ വികസന പദ്ധതി യ്ക്ക് എല്ലാ പിന്തുണയും ഭരണാധികാരി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം വാഗ്ദാനം ചെയ്തതായും എം എ യൂസുഫലി വ്യ്കതമാക്കി.