റമദാൻ 23ആം രാവിൽ പറയത്തുകോണം മഖ്ദൂമിയ ദഅ്‌വാ കോളേജിൽ പ്രാർത്ഥന സമ്മേളനം

ആറ്റിങ്ങൽ : വിശുദ്ധ റമദാനിന്റെ ഇരുപത്തിമൂന്നാം രാവിൽ വിശ്വസികൾ പുണ്യ രാവിനെ പ്രതീക്ഷിച്ചു കൊണ്ട് പറയത്തുകോണം മഖ്ദൂമിയ ദഅ്‌വാ കോളേജിൽ ഇന്ന് രാവ് പകലാക്കി പ്രാർത്ഥനയിൽ ഒത്തൊരുമിക്കുന്നു. അതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ  നിയുക്ത എംപി അടൂർ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.അൻസാർ, നെയ്യാറ്റിൻകര സനൽ, നാസർ ഹാജി അൽ നയാദി, മത പണ്ഡിതൻമാർ, എസ്‌.എസ്‌.എഫ് പ്രവർത്തകർ, രാഷ്ട്രീയ സാമൂഹിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി സ്വാഗതം ആശംസിച്ച ചടങ്ങിൽ നിയാസ് ജൗഹരി നന്ദി രേഖപ്പെടുത്തി. രാത്രി നടക്കുന്ന പ്രാർത്ഥന സമ്മേളനത്തിൽ ഡോ. മുഹമ്മദ്‌ കുഞ്ഞ് സഖാഫി, സയ്യിദ് മഖ്ദൂമിയ തങ്ങൾ അൽ ഐദറൂസി, സിറാജുൽ ഉലമ ഹൈദ്രൂസ് മുസലിയാർ ഫൈസി, ഈസുദീൻ കാമിൽ സഖാഫി, ഏരൂർ ഷംസുദീൻ മദനി, സിറാജുദീൻ ബാഖവി, ഹസ്രത്ത് സയ്യിദ് ആലേ റസൂൽ ഹബീബി ഹാഷിമി ഒഡീഷ, സയ്യിദ് സൈനുദീൻ സഅദി ബാഅലവി, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി തുടങ്ങിയവർ നേതൃത്വം നൽകും.