മലയാള സാംസ്കാരിക വേദിയുടെ ഏഴാമത് ‘മലയാളിരത്ന’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

വർക്കല: മലയാള സാംസ്കാരിക വേദിയുടെ ഏഴാമത് ‘മലയാളിരത്ന’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജസ്റ്റിസ് ബി.കെമാൽ പാഷ (സാമൂഹ്യ സേവനം), ഡോ.സി.വി.ആനന്ദബോസ്(സാംസ്കാരികം), കെ.വി മോഹൻകുമാർ(സാഹിത്യം), പത്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ(ആതുരസേവനം), പി.സി.വിഷ്ണുനാഥ്(പൊതുപ്രവർത്തനം), കലാവതി ടീച്ചർ(കല),പ്രതാപൻ തായാട്ട്(പ്രസാധനം), വിനുകുമാർ(കൃഷി), എം.എൻ നൗഫൽ(വ്യവസായം) എന്നിവരാണ് മലയാളിയത്ന പുരസ്കാര ജേതാക്കൾ. മഹാപ്രളയത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നിർവഹിച്ച കെ.പി ജൈസലിന് ‘യുവരത്ന’പുരസ്കാരം നൽകും. മുൻ എം.പി തലേക്കുന്നിൽ ബഷീർ, മുൻ മന്ത്രി പന്തളം സുധാകരൻ, സ്വാമി സൂക്ഷ്മാനന്ദ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാരം നിർണയം നടത്തിയത്. ഫലകവും കീർത്തിപത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ ഈ മാസം 20ന് രാവിലെ 10ന് വർക്കല ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന പതിമൂന്നാം വാർഷിക സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കുമെന്ന് ചെയർമാൻ അൻസാർ വർണന, ജനറൽ സെക്രട്ടറി ബിജു ഗോപാലൻ എന്നിവർ അറിയിച്ചു.