മണനാക്ക് മുതൽ ചെറുന്നിയൂർ വരെ ഹമ്പുകൾ സ്ഥാപിക്കണമെന്ന് ആവശ്യം

മണനാക്ക് : ഒരു നാടിൻറെ ശാപമായിരുന്ന തകർന്നടിഞ്ഞ റോഡ് ഗതാഗത സൗകര്യത്തിനായി മെച്ചപ്പെടുത്തിയപ്പോൾ അപകടത്തിന്റെ എണ്ണം വർദ്ധിക്കുന്നതായി ആരോപണം. നല്ല രീതിയിൽ നവീകരിച്ച റോഡിൽ ഹമ്പുകൾ സ്ഥാപിക്കുന്നതാണ് അപകട കാരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന റോഡിൽ അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു. മാത്രമല്ല ഈ പ്രദേശത്ത് ദിനംപ്രതി ചെറുതും വലുതുമായ അനേകം അപകടങ്ങളാണ് നടക്കുന്നത്. അപകടങ്ങളുടെ എണ്ണം വർധിക്കുന്നത് നാട്ടുകാരെ സങ്കടത്തിലാഴ്ത്തുന്നു.

കോടികൾ മുടക്കി നവീകരിച്ച റോഡിൽ ഹമ്പുകൾ സ്ഥാപിക്കാത്തത് അശാസ്ത്രീയ നിർമ്മാണത്തിന് തെളിവാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതിനു മുമ്പ് ഒരുപാട് ജീവനുകൾ ഇവിടെ പൊലിഞ്ഞിട്ടുണ്ട്. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ l കാണാൻ പോലും കഴിയാത്ത രീതിയിലുള്ള വളവുകളാണ് ഇവിടെയുള്ളത്. എന്നാൽ 90ലും നൂറിലും ഇരുചക്രവാഹനങ്ങൾ പറയുന്നത് നാട്ടുകാർക്ക് ഭീഷണിയാകുന്നു. ഒരുപാട് അപകടങ്ങളിലായി നിരവധി ജീവനുകൾ ഈറോഡിൽ പൊലിഞ്ഞിട്ടുണ്ട്. അപകടത്തിന്റെ എണ്ണം കുറയ്ക്കാനും ഒരു ജീവനും ഇവിടെ പൊലിയാതിരിക്കാനും ഹമ്പുകൾ സ്ഥാപിച്ച് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണമെന്ന് ആണ് നാട്ടുകാരുടെ ആവശ്യം.