ഒറ്റ മുറിയിലിരുന്ന് പഠിച്ച് ഫുൾ എ പ്ലസ് നേടിയ മേഘയ്ക്ക് എംഎൽഎയുടെ ഇടപെടലിൽ വീടൊരുങ്ങുന്നു

ആര്യനാട്: ഒറ്റമുറി കുടിലിൽ നിന്ന് പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പറണ്ടോട് വലിയകലുങ്ക് മുരുക്കുംമൂട് വീട്ടിൽ ജയന്റെയും പ്രീതയുടെയും മകൾ മേഘ പി.ജയന് ലയൺസ് ക്ലബ്ബ്‌ ഇന്റർനാഷനൽ നിർമിച്ചു നൽകുന്ന വീടിന്റെ തറക്കല്ലിടൽ നടന്നു.

കെ.എസ്.ശബരീനാഥൻ എം.എൽ.എ., ലയൺസ് ക്ലബ്ബ്‌ ഇന്റർനാഷനൽ മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ കെ.സുരേഷ്, ക്ലബ്ബ്‌ ഡിസ്ട്രിക്ട് ഗവർണർ ജോൺ ജി.കൊട്ടറ എന്നിവർ ചേർന്നാണ് തറകല്ലിടൽ നടത്തിയത്. കെ.എസ്.ശബരീനാഥൻ എം.എൽ.എ.യുടെ ഇടപെടലിനെ തുടർന്നാണ് ലയൺസ് ക്ലബ്ബ്‌ ഇന്റർനാഷനൽ വീട് വെച്ച്  നൽകാൻ തീരുമാനിച്ചത്.