ഏണിക്കരയിൽ  മികവുത്സവം 2019 സംഘടിപ്പിച്ചു

കരകുളം : പൊതു വിദ്യാലയങ്ങൾ കൂടുതൽ അക്കാദമിക് നിലവാരത്തിലേക്കുയരണമെന്നും ഇതോടെ പൊതു വിദ്യാലയങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. ഡി.വൈ.എഫ്. ഐ, എസ്.എഫ്. ഐ, ബാലസംഘം കരകുളം ലോക്കൽ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഏണിക്കരയിൽ സംഘടിപ്പിച്ച  മികവുത്സവം 2019 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക സമ്പ്രദായങ്ങളോടെ ജനകീയമായ വിദ്യാഭ്യാസം നൽകാൻ പൊതു വിദ്യാലയങ്ങൾക്കേ കഴിയു. ഈ തിരിച്ചറിവ് സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നും പൊതു വിദ്യാലയങ്ങളിലേക്ക് ഇപ്പോൾ കൂടുതൽ കുട്ടികളെ എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. എസ്. എഫ്. ഐ. ലോക്കൽ സെക്രട്ടറി എൻ. വി.മനു  അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം പി. ഉഷാകുമാരി, കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. എസ്. അനില, സി. പി. എം. ഏര്യാ സെക്രട്ടറി എസ്. എസ്. രാജലാൽ,  ഏര്യാ കമ്മിറ്റി അംഗങ്ങളായ  ടി. സുനിൽ കുമാർ, വി. ശ്രീകണ്ഠൻ, എം. ലാലു, ലോക്കൽ സെക്രട്ടറി സി. അജിത്ത് കുമാർ, ഡി. വൈ. എഫ്. ഐ. ഏര്യാ സെക്രട്ടറി അംശു വാമദേവൻ, പ്രസിഡൻറ് ജി. ആർ. രതീഷ്, എസ്. എഫ്. ഐ. ഏര്യാ പ്രസിഡൻറ് എസ്. എസ്. അരവിന്ദ്, ബാലസംഘം ഏര്യാ കൺവീനർ  ഡി. ഉണ്ണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ഡി. വൈ. എഫ്. ഐ. ലോക്കൽ സെക്രട്ടറി എ. നിഖിൽ കുമാർ, ബാലസംഘം ലോക്കൽ സെക്രട്ടറി അക്ഷയഭാരതി എന്നിവർ സംസാരിച്ചു. തുടർച്ചയായി രണ്ടാം വർഷവും എസ്. എസ്. എൽ. സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ കരകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിനെയും വിജയികളായ എല്ലാ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു. പ്രഥമാധ്യാപിക ജി. ഐ. ബിന്ദു, പി. ടി. എ. പ്രസിഡൻറ് എസ്. സുജു എന്നിവർ ചേർന്ന് മന്ത്രിയിൽ നിന്നും ആദരം ഏറ്റുവാങ്ങി.