‘പോസ്റ്റർ ഒട്ടിക്കാനും ജയ് വിളിക്കാനും മാത്രമല്ല’ ജനങ്ങൾക്കൊപ്പം നെഞ്ചു വിരിച്ചു നിൽക്കാനും ലാലേട്ടൻ ഫാൻസ്‌ !

ഇന്ത്യൻ സിനിമയുടെ മഹാത്ഭുതം, മലയാളികളുടെ സ്വന്തം ലാലേട്ടന്റെ 59 ആം പിറന്നാൾ ആഘോഷം ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് വേറിട്ടതാക്കി ലാലേട്ടൻ ഫാൻസ്‌ അസോസിയേഷനുകൾ. ആറ്റിങ്ങൽ, വെഞ്ഞാറമൂട് ഏരിയ ഫാൻസ്‌ അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. അതിൽ 5 കുടുംബങ്ങൾക്ക് ജീവിത മാർഗം തരപ്പെടുത്തി ആറ്റിങ്ങൽ മോഹൻലാൽ ഫാൻസ്‌ മാതൃകയായി. ആറ്റിങ്ങൽ മോഹൻലാൽ ഫാൻസ് അസോസിയേഷന്റെ സഹകരണത്തോടെ വാലഞ്ചേരി റസിഡന്റ്സ് അസോസിയേഷൻ തെരഞ്ഞെടുത്ത 5 പേർക്ക് ലോട്ടറി കച്ചവടം നടത്തുന്നതിനുള്ള സാമഗ്രികൾ വിതരണം ചെയ്തു. ലോട്ടറി ടിക്കറ്റ് ഉൾപ്പെടെയാണ് നൽകിയത്.

വെഞ്ഞാറമൂട് ലാലേട്ടൻ ഫാൻസ്‌ വാമനപുരം ആശുപത്രിയിലെ രോഗികൾക്ക് പൊതിച്ചോർ വിതരണം ചെയ്തു. കൂടാതെ വെഞ്ഞാറമൂട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാമനപുരം ആശുപത്രിയിൽ രോഗികൾക്കായി വീൽ ചെയർ നൽകി.