എന്താണ് പാലിന്റെ ഫോർട്ടിഫിക്കേഷൻ? കുടിക്കുമ്പോൾ ഇതൊക്കെ നമ്മൾ ശ്രദ്ധിക്കുന്നുണ്ടോ??

തിരുവനന്തപുരം: അന്താരാഷ്ട്ര നിലവാരം നിലനിർത്തി മലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡായ മുരള്യ കേരളത്തിലെ ആദ്യത്തെ ഫോർട്ടിഫൈഡ് മിൽക്ക് അവതരിപ്പിച്ചു. വിറ്റാമിന്‍ എയും ഡി യും പാലില്‍ ആവശ്യാനുസൃതമായി ചേര്‍ക്കുന്നതിനെയാണ് മില്‍ക്ക് ഫോര്‍ട്ടിഫിക്കേഷന്‍ എന്നു പറയുന്നത്. പാല്‍ വിറ്റാമിന്‍ എ യുടെയും ഡി യുടെയും ഉറവിടമാണ്. എന്നാല്‍ ദൈനംദിന ആവശ്യങ്ങള്‍ക്ക് പാലിലുള്ള വിറ്റാമിനുകളുടെ അളവ് മതിയാകില്ല.

എഫ്.എസ്‌.എസ്‌.എ.ഐയുടെ നിർദേശാനുസരണം പാലില്‍ കൃത്യമായ അളവിലുള്ള വിറ്റാമിന്‍ എയും ഡിയും ഫോര്‍ട്ടിഫിക്കേഷന്‍ വഴി ചേര്‍ത്ത് ആ കുറവ് നികത്തുന്നതോടെ ഏറ്റവും ഉത്തമവും ഗുണമേന്മയുള്ള പാലാണ് മുരള്യ നൽകുന്നത്.

എന്താണ് ഫോർട്ടിഫൈഡ് പാലിന്റെ ഗുണങ്ങൾ?
• ആരോഗ്യ സംരക്ഷണത്തിനും സുരക്ഷയ്ക്കും ഏറ്റവും ഉത്തമം.
• കൃത്യമായ അളവിൽ പോഷകങ്ങൾ ലഭിക്കാൻ ഫോർട്ടിഫൈഡ് പാലിന് കഴിയും. കൂടാതെ കുട്ടികൾ ഫോർട്ടിഫൈഡ് പാൽ ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്.
• പോഷകങ്ങളുടെ കുറവ് വളരെ എളുപ്പത്തിലും ലാഭത്തിലും പരിഹരിക്കാം.
• വിറ്റാമിൻ എയും ഡിയും പാലിൽ ചേർക്കുന്നതോടെ രോഗ പ്രതിരോധ ശേഷിയും കാഴ്ച ശക്തിയും വർധിക്കും. കൂടാതെ അസ്ഥികളുടെ ശക്തിക്കും ഫോർട്ടിഫൈഡ് പാൽ ഏറെ സഹായകമാണ്.

എല്ലാ പ്രായത്തിലുള്ളവർക്കും വേണ്ട ശരിയായ പോഷകങ്ങള്‍ നല്‍കുന്നതിന് ഫോർട്ടിഫൈഡ് മിൽക്ക് പ്രധാന ഘടകമായി മാറുന്നു. കേരളത്തിൽ ആദ്യമായാണ് ഡയറി പ്രോഡക്റ്റ്സിൽ ഇത്രത്തോളം ഗുണകരമായതും ആരോഗ്യപരമായതുമായ ചിന്തകൾ ജനങ്ങൾക്ക്‌ ലഭിക്കുന്നത്. അതിന് മുരള്യ തന്നെയാണ് മുന്നിൽ…