മലയിൻകീഴിൽ കൊലക്കേസ് പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

മലയിൻകീഴ് : സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ മലയിൻകീഴ് അണപ്പാട് റോജിത് ഭവനിൽ ടി.ജോയി (48) വീട്ടിൽ തൂങ്ങിമരിച്ചു. 2015 ഒക്ടോബർ 4 ന് ഊരൂട്ടമ്പലം വേലിക്കോട് ആർ.സി. ചർച്ചിന് സമീപത്തുള്ള വീട്ടുമുറ്റത്തുവച്ച് സുഹൃത്ത് വേലിക്കോട് സ്വദേശി അജിയെ കമ്പിപ്പാരയ്ക്ക് തലക്കടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. ഒരുവർഷത്തോളം റിമാന്റിലായിരുന്നു.ജാമ്യം നേടി പുറത്തിറങ്ങിയ ശേഷം അമിത മദ്യപാനിയായി മാറി.തുടർന്ന് ബന്ധുക്കൾ ലഹരി വിമുക്ത കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയെങ്കിലും വീണ്ടും മദ്യപാനം തുടങ്ങിയിരുന്നു.ഭാര്യ:ലൈല.മക്കൾ : റോജിത്,അഞ്ജു.പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 8 ന്.