നഗരൂർ ജംഗ്ഷനിലെ റോഡ് പണി ഉടൻ പൂർത്തിയാക്കണം : പ്രിയദർശിനി ജനക്ഷേമ വികസന സമിതി

നഗരൂർ: നഗരൂർ ജംഗ്ഷനിലെ റോഡ് പുനരുദ്ധാരണ പ്രവർത്തനം കാലവർഷത്തിന് മുൻപ് പൂർത്തിയാക്കി ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് പ്രിയദർശിനി ജനക്ഷേമ വികസന സമിതി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം അസിസ്റ്റന്റ് പ്രൊഫ. ഷാജി എൻ. രാജ് ഉദ്ഘാടനം ചെയ്തു. എം.എസ്. ജുനൈദ് അദ്ധ്യക്ഷത വഹിച്ചു. പി.ജി.സുധീശൻ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ ഉള്ളവരെ ആദരിക്കുകയും നിർദ്ധനർക്ക് ചികിത്സാ ധനസഹായം നൽകുകയും ചെയ്തു. സുമോ ഖനൻ, നൗഷാദ്‌, ഗോപി, രാജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം.എസ്. ജുനൈദ് (പ്രസിഡന്റ്), പി.ജി.സുദീശൻ (ജനറൽ സെക്രട്ടറി), കെ.സുമോഖനൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.