രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങിൽ നരേന്ദ്ര മോദി വീണ്ടും അധികാരമേറ്റു

ലോക്സഭ തെരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തിന്‍റെ പകിട്ടില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് നരേന്ദ്ര മോദി അധികാരമേറ്റു. വൈകുന്നേരം ഏഴ് മണിക്ക് രാഷട്രപതി ഭവനിൽ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യമായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. രണ്ടാമതായി രാജ്‌നാഥ് സിങ് സത്യപ്രതിജ്ഞ ചെയ്തു. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിർമല സീതാരാമൻ തുടങ്ങിയവരാണു തുടർന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ക്ഷണം ലഭിച്ച വിദേശരാഷ്ട്രത്തലവൻമാർ ഡൽഹിയിലെത്തി. രാഷ്ട്രപതിഭവന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചടങ്ങാണ് ഇന്നു നടക്കുന്നത്. എണ്ണായിരത്തോളം പേരാണു പങ്കെടുക്കുന്നത്.