നാളെ ഈ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടും

അരുവിക്കര :അരുവിക്കര 11 കെ വി സബ് സ്റ്റേഷനിൽ ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾക്കായി 08/05/2019 രാവിലെ 9 മണി മുതൽ വൈദ്യുതി തടസ്സപ്പെടുന്നതിനാൽ തിരുവനന്തപുരം കവടിയാർ, പേരൂർക്കട, പൈപ്പിന്മൂട്, ശാസ്താമംഗലം, കൊച്ചാർ റോഡ്, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, കുമാരപുരം, ശ്രീകാര്യം, പ്രശാന്ത് നഗർ, പരുത്തിപ്പാറ, പൂജപ്പുര, കുടപ്പനക്കുന്ന്, നന്ദൻകൊട്, കഴക്കൂട്ടം, കാര്യവട്ടം, ചെമ്പഴന്തി, സി ആർ പി എഫ്, പി റ്റി പി നഗർ, മരുതം കുഴി, കാഞ്ഞിരംപാറ, കാച്ചാണി, നെട്ടയം, മലമുകൾ, കുലശേഖരം, വലിയവിള, കൊടുങ്ങാനൂര്, കുണ്ടമൺകാവ്, പുന്നയ്കാമുകൾ, മുടവൻമുകൾ, ജഗതി, കരമന, നെമം, വെള്ളായണി, പാപ്പനംകോട്, തൃക്കണ്ണാപുരം, കൈമനം, കരിമം, കാലടി, നെടുങ്കാട്, ആറ്റുകാൽ, തമ്പാനൂർ, കിഴക്കേകോട്ട, വള്ളക്കടവ്, ചാല, കുര്യാത്തി, മണക്കാട്, കമലേശ്വരം അമ്പലത്തറ, പൂന്തറ, ബീമാപ്പള്ളി, വലിയതുറ, ശ്രീവരാഹം, മുട്ടത്തറ, തിരുവല്ലം, നെല്ലിയോട്.. തുടങ്ങി സ്ഥലങ്ങളിൽ 08/05/2019 രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 വരെ ജല വിതരണം തടസ്സപെടുമെന്ന് കേരള വാട്ടർ അതോറിട്ടി പബ്ലിക് ഹെൽത്ത് ഡിവിഷൻ (നോർത്ത് ) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഇതൊരു അറിയിപ്പായി കണ്ടു ജനങ്ങൾ ആവശ്യമായ മുൻകരുതൽ എടുക്കണമെന്നും അറിയിച്ചു.