തെഞ്ചേരിക്കോണം എൻ.എസ്.എസ് കരയോഗ വാർഷിക സമ്മേളനം

കല്ലമ്പലം : തെഞ്ചേരിക്കോണം ബാല സുബ്രഹ്മണ്യ വിലാസം എൻ.എസ്.എസ് കരയോഗ വാർഷിക സമ്മേളനം താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി മധുസൂദനൻ പിള്ള ഉദ്ഘാടനംചെയ്തു.പ്രസിഡന്റ് നാലേക്കാട്ടിൽ ഗോപാലകൃഷ്ണ പിള്ള അദ്ധ്യഷത വഹിച്ചു.എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, മെഡിസിൻ എന്നിവയിൽ ഉന്നത വിജയം നേടിയവർക്ക് അവാർഡുകൾ നൽകി.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഹരിദാസൻ നായർ, ഭദ്രൻപിള്ള, ഗോപാലകൃഷ്ണ പിള്ള, വരദാമണി, ടി. സോമരാജൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഗോപാലകൃഷ്ണ പിള്ള (പ്രസി), ടി . സോമരാജൻ (സെക്ര), ഗോപാലകൃഷ്ണക്കുറുപ്പ്(ട്രഷ), മോഹനൻ നായർ (വൈ.പ്രസി) ടി.അനിൽകുമാർ( ജൊ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.