സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

ഇളമ്പ : ഊരുപൊയ്ക തരംഗിണി ലൈബ്രറിയുടെയും വട്ടപ്പാറ പി.എം.എസ്‌ ഡെന്റൽ കോളേജിന്റെയും ആഭിമുഖ്യത്തിൽ സൗജന്യ ദന്ത പരിശോധന ‘ഓറൽ ഹെൽത്ത്’ ക്യാമ്പ് സംഘടിപ്പിച്ചു. ചിറയിൻകീഴ് ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തരംഗിണി ക്ലബ്‌ പ്രസിഡന്റ്‌ സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ചു. അൻഫർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. ക്യാമ്പ് ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു.