മാലിന്യം തള്ളാൻ വാഹനത്തിലെത്തി, നാട്ടുകാർ കയ്യോടെ പൊക്കി പോലീസിലേൽപ്പിച്ചു

കരകുളം:പൊതുസ്ഥലത്ത് ഗാർഹികമാലിന്യങ്ങൾ തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ മുല്ലശ്ശേരി തോപ്പിൽ ഭാഗത്ത് പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളാനെത്തിയ ഏണിക്കര ചെറുവള്ളി ലെയ്‌നിൽ താമസിക്കുന്ന ഐ.എസ്.ആർ.ഒ. ജീവനക്കാരനെയും വാഹനത്തെയുമാണ്‌ നാട്ടുകാർ തടഞ്ഞുവെച്ച് നെടുമങ്ങാട് പോലീസിനെ ഏൽപ്പിച്ചത്.

കാറിൽനിന്ന് പ്ലാസ്റ്റിക് കവറുകൾ പുറത്തെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വാഹനം കസ്റ്റഡിയിലെടുത്തു.