ഒന്നര വയസ്സുകാരിക്ക് ജീവൻ നിലനിർത്താൻ സഹായിക്കാമോ??? മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 35 ലക്ഷം രൂപ വേണം…

വർക്കല :ജനിതക രോഗം ഒന്നര വയസ്സുകാരിയെ കാർന്നു തിന്നുന്നു. വർക്കല ഇടവ മാന്തറ മഠത്തിൽ വീട്ടിൽ അജിത് -നിത്യ ദമ്പതികളുടെ ഒന്നേ മുക്കാൽ വയസ്സുള്ള മകൾ അമേയ അജിത് ആണ് MPS 1st type ( Muco polysacchridesis type 1st) എന്ന ജനിതക രോഗം പിടിപെട്ട് ചികിത്സയിൽ കഴിയുന്നത്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായി കുട്ടിയെ വെല്ലൂർ സി.എം.സി ആശുപത്രിയിലേക്ക് മാറ്റണം. കുട്ടിക്ക് 2 വയസ്സാകുന്നതിന് മുൻപ് തന്നെ അടിയന്തിരമായി ശാസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.’മജ്ജ’ നൽകാനായി ഒരു ജർമൻ ഡോണറെയും കിട്ടിയിട്ടുണ്ട്. എന്നാൽ സാമ്പത്തികമാണ് പ്രധാന തടസ്സം. 35 ലക്ഷത്തോളം രൂപ ചെലവ് വരുന്ന ശാസ്ത്രക്രിയക്ക് കുട്ടിയെ അഡ്മിറ്റ്‌ ചെയ്താൽ ഉടൻ 25 ലക്ഷം രൂപ അടയ്ക്കണം.

ചെറിയ ഒരു വരുമാനവുമായി പ്രവാസ ജീവിതം നയിക്കുന്ന അജിത് കുമാറിന് ഈ തുക ഒറ്റയ്ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. നേരത്തെ മൂന്ന് വയസ്സുള്ള മൂത്ത കുട്ടിയെ ഇതേ അസുഖം ജീവനെടുത്തിട്ടുള്ളതാണ്. അമേയ ഇളയ മകളാണ്. രണ്ടാമത്തെ കുട്ടി അംഗനവാടിയിൽ പഠിക്കുന്നു. അമേയയെ രക്ഷിക്കുന്നതിന് സുമനസ്സുകളുടെ പ്രാർത്ഥനയും സഹായവും പ്രതീഷിച്ചിരിക്കുകയാണ് കുടുംബം.

Account name: Ajith Kumar T
Account no: 10630100126939
Federal Bank
Edava branch.
IFSC code FDRL0001063
CONTACTS: +91 9633435211/
+91 9645058451