പ്ലസ് ടു പരീക്ഷയിൽ ജില്ലയ്ക്ക് 15 ഫുൾ മാർക്ക്

തിരുവനന്തപുരം: 1200ൽ 1200 മാർക്കും സ്വന്തമാക്കി ജില്ലയിൽ 15 വിദ്യാർത്ഥികൾ. വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസിൽ നെർജാസ് മീരാൻ (സയൻസ്), എം. മാതംഗി (സയൻസ്), എസ്. സെബ (കൊമേഴ്സ്) എന്നിവർ 1200 മാർക്ക് സ്വന്തമാക്കി. ആറ്റിങ്ങൽ ഗവ. മോഡൽ ബോയ്സ് എച്ച് എസ്.എസിലെ കൃപ ബി. വേണു, കൃഷ്ണ ബി. വേണു (സയൻസ്), നെടുമങ്ങാട് ഗവ. ഗേൾസ് എച്ച്.എസ്.എസിലെ നിരഞ്ജന എസ്. നായർ, എൻ.എസ്. സുനിഷ (സയൻസ്), നെടുവേലി ഗവ. എച്ച്.എസ്.എസിലെ അഖിൽ സതീഷ് (സയൻസ്), വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിലെ പി.എസ്. ചൈതന്യ (സയൻസ്), വർക്കല ഗവ. മോഡൽസിലെ ബി.എം. പാർവണ, പട്ടം സെന്റ് മേരീസിലെ സാന്ദ്ര ജെ. ചന്ദ്രൻ (സയൻസ്), ജെ.എസ്. ശ്രീജ (ഹുമാനിറ്റീസ്), ധനുവച്ചപുരം വി.ടി.എം.എൻ.എസ്.എസിലെ എസ്. ഗോകുൽ, കഴക്കൂട്ടം ജ്യോതിനിലയം എച്ച്.എസ്.എസിലെ റിഷാൻ എം. ഷിറാസ്, വെള്ളറട വി.പി.എം എച്ച്.എസ്.എസിലെ ഡി.എസ്. ചന്ദ്ര എന്നിവരും മുഴുവൻ മാർക്ക് നേടി.