പൂവച്ചൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ പുനർജനി അവധിക്കാല ക്യാമ്പ്

പൂവച്ചൽ :പുനർജനി അവധിക്കാല ക്യാമ്പ് പൂവച്ചൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ഏഴാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. എസ്. എം. സി ചെയർമാൻ പൂവച്ചൽ സുധീറിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. എസ്. അജിതകുമാരി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്തു. പ്രഥമ അധ്യാപിക പ്രമീള ദേവി. ഡി, വി. എച്ച്. എസ്. ഇ പ്രിൻസിപ്പൾ കെ. നിസ, ഹയർ സെക്കന്ററി പ്രിൻസിപ്പൾ ആർ.ബിന്ദു, പി.ടി.എ.വൈസ് പ്രസിഡന്റ് വി. പ്രദീപ്കുമാർ, പി. ടി. എ ഭാരവാഹികളായ സെയ്യദ്കുഞ്ഞ്, അജിതകുമാരി, ഗീത, നിഖിലനായർ, ജോർജ്ജ് വിൽസൺ, ബിനു തുടങ്ങിയവർ സംസാരിച്ചു. ഓർമ്മ, എഴുത്ത്, ഗെയിംസ്, എന്ന വിഷയത്തിൽ സെൻറർ ഫോർ കൗൺസിലിങ്ങ് സർവ്വീസ് ജനറൽ സെക്രട്ടറി ജി. സുരേന്ദ്രനാഥനും, ശാസ്ത്രവും, സയൻസും എന്ന വിഷയത്തിൽ വേണു തോട്ടിൽക്കരയും ക്ലാസ്സെടുത്തു. ഈസി ഇംഗ്ലീഷ്, ഒറിഗാമി, വിനോദവിജ്ഞാനം, കാഴിക പരിശീലനം, നാടകം – സിനിമ, എന്നീ വിഷയങ്ങളിൽ ഹരികൃഷ്ണൻ, വി. സുകുമാരൻ, ഡോ. ദസ്തക്കിർ, വിജോയ്പ്രശാന്ത് ,ഷിബു തണൽ, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുക്കും, ക്യാമ്പ് മെയ്‌ 4നു സമാപിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ. രാമചന്ദ്രൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.