പോത്തൻകോട് മഴക്കാല പൂർവ്വ ശുചീകരണ യജ്‌ഞം

പോത്തൻകോട് : സംസ്ഥാന സർക്കാരിന്റെ മഴക്കാല പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പോത്തൻകോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പോത്തൻകോട് ജംഗ്ഷനിൽ ബോധവത്കരണ ക്ലാസ്സും ശേഷം ശുചീകരണ പ്രവൃത്തികളും നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീനാ മധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. എസ്‌.വി സജിത്ത് സ്വാഗതം ആശംസിച്ചു.
ജില്ലാ പഞ്ചായത്തംഗം രാധാദേവി മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നേതാജിപുരം അജിത്ത്,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ദിലീപ് കുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ റിയാസ്, ഉഷകുമാരി, ബിന്ദു, ആശ, ഹരികുമാർ, അനിതകുമാരി, പഞ്ചായത്ത് സെക്രട്ടറി സിജു, പഞ്ചായത്ത് ജീവനക്കാർ, തോന്നയ്ക്കൽ എഫ്എച്ച്‌സി മെഡിക്കൽ ഓഫീസർ ഡോ.നിമ്മി, ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, സിസ്റ്റർമാർ, ആയുർവ്വേദ-ഹോമിയോ -സിദ്ധ ഡോക്ടർമാർ, ഐസിഡി സൂപ്പർവൈസർ, എൻ.ആർ.ഇ.ജി ഓവർസീയർ കുടുംബശ്രീ സിഡിഎസ്‌ ചെയർപേഴ്സൺ, സിഡിഎസ്‌ അംഗങ്ങൾ, ആശാ വർക്കർമാർ, തൊഴിലുറപ്പ് മെറ്റുമാർ, അംഗനവാടി ജീവക്കാർ സന്നദ്ധ സംഘടന പ്രവർത്തകർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.
വിവിധ ഡോക്ടർമാർ ബോധവത്കരണ ക്ലാസ് എടുത്തു.തുടർന്ന് പോത്തൻകോട് ബസ് ബേയിൽ നിന്നും സന്ദേശ റാലി ആരംഭിച്ചു.തുടർന്ന് വിവിധ വാർഡുകളിൽ ശുചീകരണ പ്രവർത്തനത്തിനായി പിരിഞ്ഞു.