നാവായ്ക്കുളത്ത് ഫാമിലെ കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു

നാവായിക്കുളം : നാവായ്ക്കുളത്ത് ഫാമിലെ കോഴികളെ തെരുവ് നായ്ക്കൾ കടിച്ചു കൊന്നു. നാവായിക്കുളം പഞ്ചായത്തിലെ 10ആം വാർഡിൽ താജുദീന്റെ ഉടമസ്ഥതയിലുള്ള ഫാമിലെ 50 ഓളം കോഴികളെയാണ് കടിച്ചു കൊന്നിട്ടത്. കഴിഞ്ഞ ദിവസം രാത്രി കൂട് തകർത്താണ് നായ്ക്കൾ അകത്തു കടന്നത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.