സിപിഐ (എം) നേതാവിന്റെ വീടിനു നേരെ ആക്രമണം :പ്രതിഷേധ ജാഥ നടത്തി.

കുടവൂർ : കുടവൂർ സിപിഐ (എം) എൽ സി സെക്രട്ടറിയുടെ വീടിനുനേരെ കഴിഞ്ഞദിവസം രാത്രി കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയെന്നാരോപിച്ച് കല്ലമ്പലം ജംഗ്ഷനിൽ പ്രതിഷേധ ജാഥ നടത്തി.

സിപിഐ (എം) കിളിമാനൂർ ഏരിയ സെക്രട്ടറി ജയചന്ദ്രൻ, വർക്കല എംഎൽഎ അഡ്വക്കേറ്റ് വി ജോയ്, മടവൂർ അനിൽ, ജലാൽ കുടവൂർ എന്നിവർ ജാഥയിൽ പങ്കെടുത്തു