പൊതു സ്ഥലത്തെ മരങ്ങൾ അനുമതിയില്ലാതെ മുറിച്ചു കടത്തുന്നു: നെല്ലനാട് പഞ്ചായത്തിനു മുന്നിൽ ധർണ

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിൽ പൊതു സ്ഥലത്ത് നിൽക്കുന്ന മരങ്ങൾ സർക്കാരിന്റെ അനുമതിയില്ലാതെ മുറിച്ച് കടത്തുന്നു എന്ന് ആരോപിച്ച് യുവമോർച്ച നെല്ലനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്തിൽ നെല്ലനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ.ആർ. അനു രാജ് ധർണ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുവമോർച്ച കൺവീനർ വിഷ്ണു പ്രശാന്ത്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വെള്ളയംദേശം അനിൽ, മണ്ഡലം സെക്രട്ടറി എസ്.ആർ. രജികുമാർ, കർഷകമോർച്ച ജില്ലാ പ്രസിഡന്റ് നെല്ലനാട് ശശി, ബി.ജെ.പി നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ഭാസി, പ്രതിഷ്, വിവേക് തുടങ്ങിയവർ പങ്കെടുത്തു.