
അഞ്ചുതെങ്ങ് : കാരുണ്യത്തിന്റെയും സഹനത്തിന്റെയും മാസമായ പരിശുദ്ധ റമളാനില്‍ കേരള മുസ്ലിം ജമാഅത്ത് നടത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന് ഉത്തമ മാതൃകയാണെന്ന് ഡെപ്യുട്ടി സ്പീക്കര്‍ വി ശശി പറഞ്ഞു. ജില്ലയില്‍ നടക്കുന്ന വിവിധ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അഞ്ചുതെങ്ങ് മുസ്ലിം ജമാത്തില് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം. നൂറോളം നിര്‍ധനരായ കുടൂംബങ്ങള്‍ക്ക് ഇഫ്താര്‍ കിറ്റ് നല്കി. ജില്ലാ പ്രസിഡന്റ് ആലംകോട് കെ.എം ഹാഷിം ഹാജി അധ്യക്ഷത വഹിച്ചു. ജാബിർ ജൗഹറിൽ അൽ ഫാളിലി മുഖ്യപ്രഭാഷണം നടത്തി. ഫളുലുദ്ദീന് ഫൈസി, നന്ദകുമര്, നാസർ മുസലിയാര്‍, മുഹമ്മദ് റാഫി, ആലംകോട് നിസാമുദ്ദീന്‍, പെരുമാതുറ അംലാദ് മന്നാനി എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് പ്രസിഡന്റ് ഷംസുദീന്‍ സ്വാഗതവും, എം മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.