റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ നിര്യാതനായി

ചിറയിൻകീഴ് : ചിറയിൻകീഴ് പുളുന്തുരുത്തി പടപ്പിൽ വീട്ടിൽ ദീർഘകാലം പഞ്ചായത്തംഗമായിരുന്ന പി പി ആനന്ദൻ്റെ മകൻ എ രാധാകൃഷ്ണൻ (67(റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ) നിര്യാതനായി. സി.പി.ഐ എം ശാർക്കര ലോക്കൽ കമ്മിറ്റി അംഗവും പി.കെ.എസ് മേഖലാ സെക്രട്ടറിയും ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ സജീവ പ്രവർത്തകനും ആയിരുന്നു.
ഭാര്യ : വി എസ് ഷൈലജ.
മക്കൾ : ആർ എസ് ശാലിനി, ആർ എസ് സൗമ്യ, സായ് കൃഷ് ണൻ.
മരുമക്കൾ: ദിലീപ്, വിജു.
ശവസംസ്കാര ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ വി ശശി, സി.പി.ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ആർ രാമു, ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റ് എസ് ഡീന, വി വിജയകുമാർ, സി രവീന്ദ്രൻ, ജി വ്യാസൻ, പി മണികണ്ഠൻ, ആർ സരിത എന്നിവർ പങ്കെടുത്തു. സഞ്ചായനം ശനിയാഴ് ച രാവിലെ എട്ടരയ്ക്ക് വീട്ടുവളപ്പിൽ നടക്കും