ക്ഷീരസംഘത്തിന് റിവോൾവിംഗ് ഫണ്ട് വിതരണം

ചിറയിൻകീഴ്: പെരുമാതുറ ക്ഷീരസംഘത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ റിവോൾവിംഗ് ഫണ്ട് വിതരണം ചെയ്തു. സംഘാങ്കണത്തിൽ നടന്ന ചടങ്ങിൽ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ എ ഷൈലജാബീഗം നിർവ്വഹിച്ചു. സംഘം പ്രസിഡൻ്റ് എ.എം നൂഹു അധ്യക്ഷനായി. യോഗത്തിൽ എം അബ് ദുൾവാഹിദ്, എം മുസ്തഫ എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി ലൈല സ്വാഗതവും ഷെഫീക്ക് നന്ദിയും പറഞ്ഞു.