റോഡ് മുറിച്ചു കടക്കവേ ആംബുലൻസ് ഇടിച്ച് വീട്ടമ്മ മരിച്ചു.

ചിറയിൻകീഴ് : റോഡ് മുറിച്ചു കടക്കവേ ആംബുലൻസ് ഇടിച്ച് ചിറയിൻകീഴ് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. ചിറയിൻകീഴ് കടകം വടക്കും ഭാഗം പുളുന്തുരുത്തി വടക്കുംതിട്ട വീട്ടിൽ ഗീത(52)ആണ് മരിച്ചത്. വൈകുന്നേരം നാലര മണിക്ക് ദേശീയപാതയിൽ കഴക്കൂട്ടം ജംഗ്ഷനിലാണ് അപകടം. റോഡ് മുറിച്ചു കടക്കുകയായിരുന്ന ഗീതയെ ആംബുലൻസ് ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. അപകടം നടന്ന ഉടനെ ഇടിച്ച ആംബുലൻസിൽ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.