സായിഗ്രാമത്തിൽ സായിബാബയുടെ മാതാവിന്റെ സമാധിദിനാചരണവും ‘വേനൽമഴ’യുടെ സമാപനവും

തോന്നയ്ക്കൽ :സായിഗ്രാമത്തിന്റെ സേവന പ്രവർത്തനങ്ങൾ  ലോകത്തെ സാധാരണക്കാരായ ആയിരങ്ങൾക്ക് ആശ്വാസമാണെന്നും സായിഗ്രാമിന്റെ സേവന സന്നദ്ധത ലോകം മാതൃകയാക്കണമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി  പറഞ്ഞു.  സായിബാബയുടെ മാതാവായ ഈശ്വരാംബയുടെ സമാധിദിനാചരണ ചടങ്ങും വേനൽക്കാല അവധി ക്യാമ്പായ വേനൽമഴയുടെ സമാപനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാർ അധ്യക്ഷനായി. മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മധു,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഇളമ്പ ഉണ്ണികൃഷ്ണൻ,മുട്ടത്തറ വിജയകുമാർ,തോന്നയ്ക്കൽ രവി,പള്ളിപ്പുറം ജയകുമാർ, ആർദ്ര മോഹൻ, എം.എസ്.ആര്യ  എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സായിഗ്രാമിലെ മൺപാത്ര നിർമാണ യൂണിറ്റിന്റെ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. പാത്ര നിർമാണത്തിന് നേതൃത്വ നൽകുന്ന അപ്പുസ്വാമിയെ മന്ത്രി ആദരിച്ചു.