അർദ്ധരാത്രി വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ച കേസിൽ അയൽവാസി പിടിയിൽ.

ഉഴമലയ്ക്കൽ :അർദ്ധരാത്രിയിൽ വീട്ടിൽ കയറി സ്കൂട്ടർ കത്തിച്ച കേസിൽ അയൽവാസി പിടിയിലായി. ഉഴമലയ്ക്കൽ പുതുക്കുളങ്ങര ചാരുംമൂട് തടത്തരികത്ത് വീട്ടിൽ അൻഷാമുഹമ്മദിന്റെ സ്കൂട്ടറാണ് തിങ്കളാഴ്ച രാത്രി 12.30 മണിയോടെ കത്തിച്ചത്. സംഭവ ദിവസം അൻഷാമുഹമ്മദിന്റെ സുഹൃത്തും സമീപവാസിയും തമ്മിൽ അടിപിടിയായി. ഇത് പിടിച്ചുമാറ്റിയതിലെ വൈരാഗ്യമാണ് സ്കൂട്ടർ കത്തിപ്പിൽ കലാശിച്ചതെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ടാണ് സമാപവാസിയായ അഭിജിത്ത് എന്ന യുവാവിനെ ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആര്യനാട് പൊലീസ് അന്വേഷണം ആരംഭിച്ചു. കൂടുതൽ ചോദ്യം ചെയ്താലേ ഇയാളുടെ പങ്കിനെപ്പറ്റി പറയാൻ കഴിയൂവെന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിൽ ആയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.