1500 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

വർക്കല : 1500 ഓളം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്‌ സ്വാമി വിശുദ്ധാനന്ദ വിതരണോദ്ഘാടനം നിർവഹിച്ചു. സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധി തീർത്ത, സ്വാമി അവ്യയാനന്ദ, അജി എസ്.ആർ.എം, അഡ്വക്കേറ്റ് കെ മനോജ്, എസ് പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.