മലയിൻകീഴിൽ സ്പോർട്സ് കൗൺസിലിന്റെ അവധിക്കാല കായിക പരിശീലന ക്യാമ്പ്

മലയിൻകീഴ് : ഫെഡറേഷൻ ഓഫ് റസിഡന്റ്സ് അസോസിയേഷനും മലയിൻകീഴ് ഗ്രാമ പഞ്ചായത്തും സംയുക്തമായി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അവധിക്കാല കായിക പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ നിർവഹിച്ചു. നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധാകൃഷ്ണൻനായർ, ഫോറം ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻനായർ, ചെയർമാൻ ഗിൽറ്റൻല്‍റ്റ ജോസഫ്, രക്ഷാധികാരി ശ്രീകണ്ഠൻനായർ എന്നിവർ സന്നിഹിതരായിരുന്നു. ദിവസേന സ്ത്രീകൾ ഉൾപ്പടെ നൂറിലേറെ കുട്ടികൾ വിവിധ സ്ഥലങ്ങളിൽ നിന്ന് പരിശീലനത്തിനെത്തുന്നുണ്ട്. പങ്കെടുക്കുന്നവർക്ക് പാല്‍, മുട്ട, ബ്രഡ് എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. മലയിൻകീഴ് സ്കൂൾ-കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പരിശീലനത്തിന് സ്പോർട്സ് കൗൺസിൽ അംഗം ജഗദീഷ്, റിട്ടയേർഡ് പൊലീസ് രാമചന്ദ്രൻനായർ,ജയചന്ദ്രൻ എന്നിവരാണ് നേതൃത്വം നൽകുന്നത്.