എസ്.എസ്.എൽ.സി പരീക്ഷ ഫലം പ്രഖ്യാപിച്ചു : 98.11 ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി. ടി.എച്ച്.എൽ.സി. ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരിൽ 98.11 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടി .37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചു.

കേരളത്തിലും ലക്ഷദ്വീപിലും ഗൾഫിലും 2939 സെന്ററുകളിലായി 434729 വിദ്യാർഥികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതി. മൂല്യനിർണയം 14 പ്രവൃത്തിദിവസം കൊണ്ട് പൂർത്തിയാക്കി. ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ല. ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ല.

പി.ആർ.ഡി. ലൈവ് എന്ന മൊബൈൽ ആപ്പിലും keralapareekshabhavan.in,sslcexam.kerala.gov.in, results.itschool.gov.in, results.kerala.nic.in, www.prd.kerala.gov.inഎന്നീ സൈറ്റുകളിലും ഫലമറിയാം. എസ്.എസ്.എൽ.സി (എച്ച്.ഐ.), ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) ഫലം sslchiexam.kerala.gov.inഎന്ന സൈറ്റിലും ടി.എച്ച്.എസ്.എൽ.സി ഫലം thslcexam.kerala.gov.in എന്ന സൈറ്റിലും ലഭിക്കും