എസ്എസ്എൽസി, പ്ലസ് ടു പരിക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് മുദാക്കൽ പഞ്ചായത്തിന്റെ ആദരവ്

മുദാക്കൽ : മുദാക്കൽ പഞ്ചായത്ത്‌ പരിധിയിൽ എസ്എസ്എൽസി, പ്ലസ് ടു പരിക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് പഞ്ചായത്ത്‌ ഭരണസമിതി ഉപഹാരം നൽകി ആദരിച്ചു. ചെമ്പൂര് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. എസ്‌. വിജയകുമാരി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ടി. സുഷമ ദേവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ മുരളി, ബ്ലോക് പഞ്ചായത്ത്‌ മെമ്പർ ഇളമ്പ ഉണ്ണികൃഷ്ണൻ, പഞ്ചായത്ത്‌ അംഗങ്ങളായ അനിത രാജൻബാബു, സുജാതൻ, സിനി, പൊയ്കമുക്ക് ഹരി, അനിൽകുമാർ, മിനി, സിമി എന്നിവർ സംസാരിച്ചു.