Search
Close this search box.

വിദ്യാർത്ഥിയുടെ വിരലിൽ കുടുങ്ങിയ ഡബിൾ ലെയർ സ്റ്റീൽ മോതിരം പരിക്കുകളില്ലാതെ ഊരി മാറ്റിയത് ഇങ്ങനെ !

ei15EVG68093

വെഞ്ഞാറമൂട് : കൈ വിരലിൽ മോതിരം കുടുങ്ങിയാൽ നേരെ ആശുപത്രിയിലേക്ക് ഓടാനും ടെൻഷൻ കൊണ്ട് മറ്റെന്തെങ്കിലും അബദ്ധം കാണിക്കാനും നിൽക്കാതെ നേരെ ഫയർ സ്റ്റേഷനിലേക്ക് പോകുന്നതാണ് ബുദ്ധി. മോതിരം വിരലിനു പരിക്കില്ലാതെ ഊരിക്കിട്ടും.

ആലിയാട്, വെള്ളാണിക്കൽ, കടയിൽ വീട്ടിൽ അബ്ദുൾ റഹീമിന്റെ മകൻ റാഷിദിന്റെ  കൈവിരലിൽ കുടുങ്ങിയ ഡബിൾ ലെയർ സ്റ്റീൽ മോതിരം ആറ്റിങ്ങൽ ഫയർ & റസ്ക്യൂ സ്റ്റേഷനിലെ രക്ഷാപ്രവർത്തകർ നൂൽ ചുറ്റിയുള്ള പ്രത്യേക തരം രീതിയിൽ പരിക്കുകളില്ലാതെ ഊരിമാറ്റി. കിളിമാനൂർ ഐ.ടി.ഐ വിദ്യാർത്ഥിയാണ് റാഷിദ്‌. മാസത്തിൽ ഇത്തരം നിരവധി സംഭവങ്ങളാണ് നടക്കുന്നത്. കുട്ടികളും മുതിർന്നവരുമായി ധാരാളം പേർ മോതിരം കുടുങ്ങി സഹായം അഭ്യർത്ഥിച്ച് ഫയർഫോഴ്‌സിനെ സമീപിക്കുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!