വിദ്യാർത്ഥി അയൽവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

പോത്തൻകോട് : അയൽവീട്ടിലെ കിടപ്പ് മുറിയിൽ സ്കൂൾ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.  പുലന്തറ ശാന്തിഗിരി വിശാഖ് ഭവനിൽ ബാഹുലേയൻ–ലീജ ദമ്പതികളുടെ മകൻ ബി.എൽ ഗുരുമിത്രൻ ( 14 ) ആണ് മരിച്ചത്.  അയൽവാസിയായ വെഞ്ഞാറമൂട്ടിൽ ഹോട്ടൽ നടത്തുന്ന ജോയിയും കുടുംബവും  പുലർച്ചെ  പോയി  രാത്രി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടതത്രെ. വീടിന്റെ അടുക്കളയുടെ പൂട്ടു തകരാറിലായതിനാല്‍ വാതില്‍

ചാരിയിട്ടേയുണ്ടായിരുന്നുള്ളുൂ. അതുവഴിയാവും കുട്ടി
ഉള്ളില്‍ക്കടതെന്നാണ് നിഗമനം. ആര്‍ഡിഒയും ഫോറന്‍സിക്‌
ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കോലിയക്കോട്‌ യുപി സ്കൂളില്‍
ഏഴാം ക്ലാസില്‍ വിദ്യാര്‍ഥിയായിരുന്നു. സഹോദരന്‍ :വിശാഖ്‌