കുട്ടികളുടെ സഹവാസ ക്യാമ്പ് – ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചു.

ചിറയിൻകീഴ് : ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ത്രിദിന കുട്ടികളുടെ സഹവാസ ക്യാമ്പിന്റെ രണ്ടാം ദിവസം രാവിലെ എസ്.ഡീജ ടീച്ചറിന്റെ നേതൃത്വത്തിൽയോഗയും പ്രശസ്ത ശിൽപ്പി ആര്യനാട് രാജേന്ദ്രന്റെ നേതൃത്വത്തിൽ ശിൽപ്പങ്ങൾ നിർമ്മിക്കുന്നതിനുള്ള പരിശീലനവും ഉച്ചയ്ക്ക് ശേഷം ആറ്റിങ്ങൽ കൊട്ടാരം, കായിയ്ക്കര ആശാൻ സ്മാരകം, ലൈറ്റ് ഹൗസ്, അഞ്ചുതെങ്ങ്കോട്ട, മുതലപ്പൊഴി ഫിഷിംഗ് ഹാർബർ എന്നീ ചരിത്രസ്മാരകങ്ങളും സന്ദർശിച്ചു.ആറ്റിങ്ങൽ കൊട്ടാരം, ആശാൻസ്മാരകം,അഞ്ചുതെങ്ങ് കോട്ടഎന്നിവയെക്കുറിച്ച്‌ സാമൂഹ്യ ശാസ്ത്രജ്ഞൻ ഡോ.ഇ നസീർ,ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹൻ ദേവ് എന്നിവർ കുട്ടികൾക്ക് ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ.സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാഭായിയമ്മ, സ്റ്റാന്റിംറിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ അഞ്ചുതെങ്ങ് സുരേന്ദ്രൻ ,സി.പി.സുലേഖ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ചന്ദ്രൻ ,ഗീതാ സുരേഷ്, എസ്.സിന്ധു. ഗ്രാമപഞ്ചായത്തംഗങ്ങളായ പഞ്ചമം സുരേഷ് ,മോനി ശാർക്കര, ആൻറണി ഫെർണാണ്ടസ്‌, ബേബി,ആർ.കെ.രാധാമണി ,കോർഡിനേറ്റർ ആർ.കെ.ബാബു, ചിത്തു, വിചിത്ര ,തുടങ്ങിയവർ നേതൃത്വം നൽകുന്നു. നാളെ (19-05-2019) കുട്ടികളുടെ കലാപരിപാടി, ലഹരി വിരുദ്ധ റാലി, സമാപന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ഷൈലജ ബീഗവും സമ്മാന വിതരണം ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളായ മധു ഗോപിനാഥ്, വക്കം സജീവ് എന്നിവർ നിർവ്വഹിക്കും