
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിനിയുടെ മൊഴി പുറത്ത്. എസ്എഫ്ഐ നേതാക്കളുടെ മാനസികപീഡനം കാരണമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് വിദ്യാർഥിനി മൊഴി നൽകി. വെള്ളിയാഴ്ചയാണ് വിദ്യാർഥിനിയെ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി കെ ടി ജലീൽ ഉന്നതവിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി.