വിശപ്പ് രഹിത പാഥേയം പദ്ധതിക്ക്‌ ഉഴമലയ്ക്കലിൽ തുടക്കം

ഉഴമലയ്ക്കൽ: ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടപ്പാക്കി വരുന്ന വിശപ്പ് രഹിത പാഥേയം പദ്ധതിക്ക്‌ ഉഴമലയ്ക്കലിൽ തുടക്കം. നിർധന കുടുംബങ്ങൾക്ക് എല്ലാ ദിവസവും കുടുംബശ്രീ വഴി ഉച്ചയ്ക്ക് ഭക്ഷണം നൽകുന്നതാണ് പദ്ധതി.

അയ്യപ്പൻകുഴി വാർഡിൽ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഉഴമലയ്ക്കൽ സുനിൽ കുമാർ ഉദ്‌ഘാടനം ചെയ്തു. സി.ഡി.എസ്അംഗം മഞ്ചു, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു