വക്കത്ത് ആശ്രയ ആർട്സ് & സ്പേർട്സ് ക്ലബ്‌ ഇഫ്താർ സംഗമം നടത്തി

വക്കം : വക്കം ആശ്രയ ആർട്സ് & സ്പേർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമം നടന്നു. വക്കം വലിയ പള്ളി ഇമാം അബ്ദുൾ ഹമീദ് സംഗമം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എസ്‌. വേണുജി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിഷ്ണു, ബിജെപി വക്കം പ്രസിഡന്റ് സജി ,കണ്ണമംഗലം ക്ഷേത്രം പ്രസിഡന്റ് മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.