നാടിന്റെ വിശപ്പകറ്റാൻ വക്കം ചാരിറ്റിയുടെ പ്രതിമാസ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം

വക്കം : വിശപ്പാണ് ഏറ്റവും വലിയ വികാരമെങ്കിൽ അതകറ്റുകയാണ് വക്കം ചാരിറ്റിയെന്ന കൂട്ടായ്മ. എല്ലാ മാസവും തുടർച്ചയായി വക്കം ചാരിറ്റി പ്രവർത്തകർ നിർധരായവർക്ക് നൽകിവരുന്ന ഭക്ഷ്യ കിട്ടി 2019 മെയ്‌ മാസത്തിലും വിതരണം ചെയ്തു. അർഹതപ്പെട്ടവരുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുടെ കൈകളിൽ എത്തിച്ച് നൽകുക യാണ് വക്കം ചാരിറ്റി പ്രവർത്തകർ ചെയ്യുന്നത്. കൂടാതെ നിർധരായ രോഗികൾക്കുള്ള ചികിത്സാ സഹായം ,വിദ്യാർത്ഥികൾക്കുള്ള പഠനസഹായം, വസ്ത്രവിതരണം, ബോധവൻക്കരണ ക്ലാസ്സുകൾ ,സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നീ പ്രവർത്തനങ്ങളിലുടെ വക്കം ചാരിറ്റി പ്രവർത്തകർ നാടിന് മാതൃകയാവുകയാണ്.