ധീരരക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദർ 102-ാം ജന്മദിനാഘോഷം

വക്കം : സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരരക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ 102 ആമത് ജന്മദിനാഘോഷം നിലയ്ക്കാമുക്ക് വക്കം ഖാദർ അസോസിയേഷൻ ഹാളിൽ നടന്നു. ജന്മദിനാഘോഷം മുൻമന്ത്രി മുല്ലക്കര രത് നാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ് തു. അഡ്വ: ബി സത്യൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബി പി മുരളി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ കടയ്ക്കാവൂർ എസ്.എസ്.പി.ബി.എച്ച്.എസ്.എസിൽ നിന്നും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 15 കുട്ടികളെയും, വക്കം ഗവ. ഹയർ സെക്കൻഡറി സ് കൂളിൽ നിന്നും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 15 കുട്ടികളെയും ചടങ്ങിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉപഹാരം നൽകി അനുമോദിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ എ ഷൈലജാബീഗം, വക്കം പഞ്ചായത്ത് പ്രസിഡൻ്റ് എസ് വേണുജി, വക്കം ഖാദർ അസോസിയേഷൻ പ്രസിഡൻ്റ് എ നസീമാബീവി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ന്യൂട്ടൺ അക്ബർ,  പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ സ്മിത, പഞ്ചായത്തംഗം എസ് സുവർണ്ണ എന്നിവർ സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി കെ രാജേന്ദ്രൻ സ്വാഗതവും റ്റി എസ് ഷാജു നന്ദിയും പറഞ്ഞു.