വക്കത്ത് ‘നന്മ’യുടെ നന്മ നിറഞ്ഞ പ്രവർത്തനം അഞ്ചാം ആണ്ടിലേക്ക്, ജൂൺ 3നു വിവിധ പരിപാടികൾ

വക്കം : നന്മ1988കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഗുരുവന്ദനം , പഠനസാമഗ്രികളുടെ വിതരണം, സമർത്ഥരായ കുട്ടികളെ ആദരിക്കൽ എന്നിവ നടക്കുന്നു.

വക്കം ഗവണ്മെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 1988 എസ്.എസ്.എൽ.സി ബാച്ച് ഒത്തുചേർന്ന് ,ഗുരുക്കന്മാരെ ആദരിച്ചുകൊണ്ടും ,പഠനത്തിൽ വളരെ മുന്നിൽ നിൽക്കുന്ന സമർത്ഥരായ വിദ്യാർത്ഥികളെ ആദരിച്ചും ,വിദ്യാർത്ഥികൾക്കാവശ്യമായ പഠനസഹായ സാമഗ്രികൾ വിതരണം നടത്തിയും പ്രവേശനോത്സവം കെങ്കേമമാക്കുന്നു. അഞ്ചാമത്തെ പ്രാവശ്യവുമാണ് പ്രവേശനോത്സവദിനത്തിൽ പുതിയ തലമറയുടെ വിദ്യാഭാസ പുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തിയിൽ ഭാഗമാകുന്നത് . ജൂൺ 3 നു സ്കൂൾ അങ്കണത്തിൽ നടക്കുന്ന ചടങ്ങിന് ഓർമകളുടെ നിറം പകർന്ന് പ്രിയപ്പെട്ടവർക്കൊപ്പം നന്മ 1988 -ന്റെ പൂർവവിദ്യാർത്ഥികൾ ഒത്തുകൂടുന്നു.

ഇത് അഞ്ചാമത്തെ പ്രാവിശ്യമാണ് പ്രവേശനോത്സവും നന്മ 1988 SSLC ബാച്ച് സംഘടിപ്പിക്കുന്നത്. പഠിപ്പിച്ച പഴയക്കാല ഗുരുക്കൻമാരെ പൊന്നാട അണിയിച്ച് (15 – ൽ അധികം അദ്ധ്യാപകർ ) അവരെ കൊണ്ട് ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്ക് മൊമന്റോ നൽകും. കൂടാതെ 50-ൽ പരം കുട്ടികൾക്കാവശ്യാമായ ബാഗ്, നോട്ട് ബുക്ക്, കുട തുടങ്ങിയവ ഒരു വർഷത്തേയ്ക്കുള്ള പഠനസാമഗ്രികൾ വിതരണം ചെയ്യും. ഈ നാലുവർഷത്തിനുള്ളിൽ സ്കൂളിനാവിശ്യാമയ സ്മാർട്ട് ക്ലാസ്സുകൾ നൽകുകയും, കർട്ടൻ തുടങ്ങിയവ ഒരുക്കി സ്കൂളിന്റെ പുരോഗതിയ്ക്ക് വേണ്ടി പ്രവർത്തിയ്ക്കുന്നു.