വക്കം പണയിൽ കടവിൽ യുവാവ് മുങ്ങി മരിച്ചു

വക്കം: വക്കം പണയിൽകടവിൽ കക്ക വാരാൻ ഇറങ്ങിയ മൂവർ സംഘത്തിലെ ഒരാൾ മുങ്ങി മരിച്ചു. മറ്റ് രണ്ട് പേരെ മത്സ്യതൊഴിലാളികളായ കൊച്ചൂട്ടി,അജി എന്നിവരുടെ സംഘം രക്ഷപ്പെടുത്തി. ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ ശാസ്താംനട ചരുവിള വീട്ടിൽ പരേതരായ കരുണാകരൻ വസന്ത ദമ്പതികളുടെ മകൻ ഷിജിൻ(33)ആണ് മരണപ്പെട്ടത്. വൈകുന്നേരം 5 മണിയോടുകൂടിയാണ് സംഭവം. വർക്കല ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ നസീർ, വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിൽ നടത്തി മൃതദേഹം കരയ്ക്കെത്തിച്ചത്.  ഫയർഫോഴ്‌സിന്റ് ആംബുലൻസിൽ മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.