ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചു

ആറ്റിങ്ങൽ: ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ടിനെ ആറ്റിങ്ങൽ ഈസ്റ്റ് ഡി വൈ എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധിക്കുകയും നിവേദനം നൽകുകയും ചെയ്തു .താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമം ആക്കണമെന്നും ആംബുലൻസ് ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഡി വൈ എഫ് ഐ പ്രവർത്തകർ ഉപരോധം നടത്തിയത് .ഈ ആവശ്യങ്ങൾ ഉടൻ തന്നെ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിവേദനവും സമർപ്പിച്ചു . പൊതുജന ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാരും ആറ്റിങ്ങൽ നഗരസഭയും നടത്തുന്ന പ്രവർത്തനങ്ങളൊന്നും ആശുപത്രി അധികൃതർ വേണ്ട വിധം പ്രയോജനപ്പെടുത്താത്ത പക്ഷം വലിയ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകും എന്നാണ് പ്രവർത്തകർ പറയുന്നത് .സി പി ഐ എമ്മിന്റെ ലോക്കൽ കമ്മിറ്റി സെക്രട്ടറി എം മുരളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപരോധ പരിപാടിയിൽ ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ആർ എസ അനൂപ് ,ഡി വൈ എഫ് ഐ ഈസ്റ്റ് മേഖല സെക്രട്ടറി അനസ് ,പ്രസിഡണ്ട് ആൽവിൻ എസ് ആർ,ട്രഷറർ സാബു എസ് ,വൈസ് പ്രസിഡണ്ട് അഖിൽ എന്നും ഡി വൈ എഫ് ഐ യുടെ പ്രവർത്തകരും പങ്കെടുത്തു .