വർക്കലയിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ യോഗം ചേർന്നു

വർക്കല : വർക്കല എംഎൽഎ അഡ്വ വി.ജോയിയുടെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2.30ന് വർക്കല മുൻസിപ്പൽ കൗൺസിൽ ഹാളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും, പകർച്ചവ്യാധി പ്രതിരോധം എന്നതിനെ സംബന്ധിച്ചും യോഗം ചേർന്നു.ഓടകൾ, പൊതുകുളങ്ങൾ വൃത്തിയാക്കാൽ എന്നിവയ്ക്ക് തുടക്കംകുറിച്ചതയും വരും ദിവസങ്ങളിൽ വിവിധ സംഘടനകളുടെയും, ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ പഞ്ചായത്തുകളിലെയും മുൻസിപ്പാലിറ്റിയിൽ യും ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങൾ നടത്തുന്നതാണന്ന് യോഗത്തിൽ തീരുമാനിച്ചു.

യോഗത്തിൽ വർക്കല തഹസിൽദാർ ജാസ്മിൻ ജോർജ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് സ്വാഗതം ആശംസിച്ചു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ചാർജ് കൊടുത്തിരിക്കുന്നത് തഹസിൽദാർ (ഭൂരേഖ) സുജാ വർഗീസിനാണ്.

പ്രസ്തുത യോഗത്തിൽ മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും, ആരോഗ്യപ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ, തഹസിൽദാർ(ഭൂരേഖ) എന്നിവർ പങ്കെടുത്തു.