വർക്കലയിൽ വൃദ്ധൻ കഴുത്തറുത്ത് മരിച്ച നിലയിൽ

വർക്കല: ഇടവ ഓടയംമുക്ക് തൈക്കാവിനടുത്ത് ആർ.ബി.വില്ലയിൽ ബുഹാരി (70) വീട്ടിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.  വ്യാഴാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ബുഹാരി രാവിലെയായിട്ടും എഴുന്നേറ്റില്ല. മുറി ഉള്ളിൽനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. വെള്ളിയാഴ്ച രാവിലെ വീട്ടിൽ പണി ചെയ്യാൻ വന്നവരുടെ സഹായത്തോടെ മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്. കഴുത്ത് കത്തിയുപയോഗിച്ച് മുറിച്ച നിലയിലും വയറിൽ മുറിവേല്പിച്ച നിലയിലുമായിരുന്നു. നൂർജഹാനാണ് ബുഹാരിയുടെ ഭാര്യ.