വർക്കല സ്കൂളിന്റെ വിജയാഘോഷത്തിൽ പങ്കുചേരാൻ എംഎൽഎ എത്തി

വർക്കല : വർക്കല ഗവ: മോഡൽ ഹയർ സെക്കന്ററി സ്‌കൂളിന് എസ് എസ് എൽ സി പരീക്ഷക്ക് 88 % വിജയം. സ്കൂളിലെ 16 കുട്ടികൾക്കാണ് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. വർക്കല എം എൽ എ അഡ്വ: വി ജോയ് സ്കൂളിലെത്തി കുട്ടികളുടെ കൂടെ സന്തോഷം പങ്കിട്ടു. കുട്ടികൾക്ക് മധുരം നൽകി കുട്ടികളെ അഭിനന്ദിച്ചു. വർക്കല മുനിസിപ്പൽ ചെയർപേഴ്സൻ ബിന്ദു ഹരിദാസ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഗീതാ ഹേമചന്ദ്രൻ, സ്കൂൾ പ്രിൻസിപ്പാൾ, വാർഡ് മെമ്പർ തുടങ്ങിയവർ കൂട്ടികളെ അഭിനന്ദിച്ചു.