വർക്കല പത്മ തീർത്ഥക്കുളം അതീവ ശോചിനിയവസ്ഥയിൽ

വർക്കല : വർക്കല ശ്രീ ജനാർദ്ദന സ്വാമി ക്ഷേത്രത്തിലെ പത്മ തീർത്ഥകുളം അതീവ ശോചിനിയവസ്ഥയിൽ .കുളത്തിൽ യഥാ സമയമുള്ള ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതാണ് കുളത്തിന്റെ ശോചനീയാവസ്ഥക്ക് കാരണം . ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ കുളം ഉള്ളത് .കുളത്തിലെ മീനുകൾ ചത്ത് പൊങ്ങുവാൻ തുടങ്ങിയിട്ടുണ്ട്. ഈ കടുത്ത ജല ക്ഷാമ സമയത്ത് ഉറവ വറ്റാതെ നിലനിൽക്കുന്ന ഇത്തരം കുളങ്ങളെ തഴയുന്നത് മൂലം ജല ക്ഷാമം നേരിടുന്ന ജനങ്ങളെ വലയ്ക്കുകയാണ്.ദേവസ്വം ബോർഡ് ക്ഷേത്രത്തിന്റെ അധീനതയിലുള്ള കുളമായിട്ടും ദേവസ്വം ബോർഡ് അധികൃതർ ഈ കുളത്തെ തിരിഞ്ഞ കൂടി നോക്കുന്നില്ല . മുൻ എം എൽ എ വർക്കല കഹാറിന്റെ ശ്രമ ഫലമായി കുളം നവീകരിക്കാനുള്ള പദ്ധതികൾ നടപ്പിലാക്കിയെങ്കിലും പൂർണമായും പൂർത്തിയാക്കുവാൻ സാധിച്ചിരുന്നില്ല.എന്നാൽ ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കുളം നവീകരണം പൂർത്തിയാക്കിയെങ്കിലും ,കൃത്യ സമയത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തത് കുളത്തെ ഇപ്രകാരം ശോചനീയമാക്കുന്നു .വേനലിന്റെ കാഠിന്യം കൂടുന്ന ഈ കാലത്ത് അന്യ പ്രദേശങ്ങളിൽ നിന്നും കുളിക്കാനും മറ്റുമായി ജനങ്ങൾ ഈ കുളത്തെ ആശ്രയിച്ചെത്താറുണ്ട് .ജല സ്രോതസ്സുകൾ നശിപ്പിക്കപ്പെടുന്ന ഈ കാലത്ത് ,മിച്ചം നിൽക്കുന്ന ഇത്തരം കുളങ്ങളെയും അവഗണിക്കുന്ന അധികാര സ്ഥാപനങ്ങളുടെ നടപടികൾ വൻ പ്രതിഷേധത്തിനാണ് വഴിവെക്കുന്നത്. ഈ ജലക്ഷാമ സമയത്ത് പ്രദേശവാസികൾക്ക് ഒരുപാട് ഉപകാരപ്രദമായ ഈ കുളം നല്ല രീതിയിൽ വൃത്തിയാക്കി പ്രദേശവാസികൾക്ക് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം