ട്രെയിനിൽ ഓടിക്കയറുന്നവർ സൂക്ഷിക്കുക ! വർക്കലയിൽ യാത്രക്കാരൻ ട്രെയിനിനടിയിൽപെട്ട് മരിച്ചു

വർക്കല : ഓടിതുടങ്ങിയ ട്രെയിനിൽ ചാടിക്കയറിയ യാത്രക്കാരൻ കാൽവഴുതി ട്രെയിനിനടിയിൽ പെട്ട് മരിച്ചു. വെട്ടൂർ റാത്തിക്കൽ കണ്ണൻവിളാകം വീട്ടിൽ നിസാർ (52) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ന് വർക്കല റെയിൽവെ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫാമിലാണ് സംഭവം. തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. വീട്ടിൽനിന്നും മോട്ടോർ ബൈക്കിൽ റെയിൽവെസ്റ്റേഷനിലെത്തി ബൈക്ക് പാർക്ക് ചെയ്ത ശേഷം പ്ലാറ്റ് ഫോമിലെത്തിയപ്പോൾ മാവേലി എക്സ്പ്രസ് ട്രെയിൻ നീങ്ങിത്തുടങ്ങി. ഓടിക്കയറാൻ ശ്രമിക്കവെയാണ് നിസാർ ട്രെയിനിടിൽപെട്ടത്. താലൂക്കാശുപത്രിയിൽ പോസ്റ്റുമാർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഭാര്യ: അസീന. മകൾ: ഫാത്തിമ.
മരുമകൻ: സുൽത്താൻ.
മാതാവ്: അബുസാബീവി.