“വേനൽ മഴ” സഹവാസ ക്യാമ്പ് ലഹരി വിരുദ്ധ റാലിയോടെ സമാപിച്ചു.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ “വേനൽ മഴ” സഹവാസ ക്യാമ്പ് ലഹരി വിരുദ്ധ റാലിയോടെ സമാപിച്ചു. അതിരാവിലെനാലുമണിയ്ക്ക് ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ടെക്നിനിക്കൽ ആഫീസർ സുമേഷിന്റെയും ടെക്നിക്കൽ അസി സ്റ്റൻറ് നൗഷാദിന്റെയും നേതൃത്വത്തിൽ വാനനിരീക്ഷണവും ദേശീയ ചലച്ചിത്ര അവാർഡ് ജേതാക്കളായ മധു ഗോപിനാഥിന്റെയും വക്കം സജീവിന്റെയും നേതൃത്വത്തിൽ കൊറിയോഗ്രാഫിയും.പ്രശസ്ത പത്രപ്രവർത്തകൻ കേരള വിഷന്റെ നൂസ് റീഡർ ജോസ് കുട്ടിയുടെ നേതൃത്വത്തിൽ മാധ്യമങ്ങളും പത്രപ്രവർത്തനവും ശിൽപ്പശാലയും ചൈൽഡ് ഡവലപ്പ്മെന്റ് ഓഫീസർ രാജലക്ഷമിയുടെയും സൂപ്പർവൈസർ ബിന്ദുവിന്റെയും നേതൃത്വത്തിൽ ലിംഗ പദവി എന്ത്? എന്തിന്? ക്ലാസും ഉച്ചയ്ക്ക് ശേഷം ലഹരിവിരുദ്ധ റാലിയും കുട്ടികളുടെ കലാപരിപാടിയും നടന്നു.